ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്തുന്നു

News60ML 2018-10-09

Views 0

സോ​ഫ്റ്റ്‌​വെ​യ​ർ 'ബ​ഗ്' കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം

ഗൂ​ഗി​ളി​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ നെ​റ്റ്‌​വ​ര്‍​ക്കാ​യ ഗൂ​ഗി​ള്‍ പ്ല​സ് സേ​വ​നം നി​ര്‍​ത്താ​നൊ​രു​ങ്ങു​ന്നു. തേ​ർ​ഡ് പാ​ർ​ട്ടി​ക​ൾ​ക്ക് ഉ​പ​ഭോ​ക്തൃ വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്താ​ൻ ക​ഴി​യും​ വി​ധ​മു​ള്ള സുരക്ഷ വീഴ്ച കണ്ടെത്തിയതോടെയാണ് ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ തീരുമാനം എന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സോ​ഫ്റ്റ്‌​വെ​യ​ർ 'ബ​ഗ്' ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗൂഗിള്‍ തീ​രു​മാ​നം എടുത്തത്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം ഉ​പ​യോ​ക്താ​ക്ക​ളെ ഇ​ക്കാ​ര്യം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഗൂ​ഗി​ൾ അ​റി​യി​ച്ചു. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന "ബ​ഗ്' ക​ട​ന്നു​കൂ​ടി​യ​ത് മാ​ർ​ച്ചി​ൽ ത​ന്നെ ക​മ്പ​നി മ​ന​സി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ശ്നം ഗു​രു​ത​ര​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു പു​റ​ത്തു​വി​ട്ടി​രുന്നില്ല. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്രൈ​വ​സി ആ​ൻ​ഡ് ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റു​ടെ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. 2011ലാ​ണ് ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ഗൂ​ഗി​ള്‍ പ്ല​സ് തു​ട​ങ്ങി​യ​ത്. ഫേ​സ്ബു​ക്കി​നെ പി​ടി​ച്ചു​ക്കെ​ട്ടാ​ൻ വേ​ണ്ടി​യാ​ണ് ഗൂ​ഗി​ൾ പ്ല​സ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഉ​പ​യോ​ക്താ​ക്ക​ളും മു​ൻ​നി​ര ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും ഗൂ​ഗി​ൾ പ്ല​സി​നു വേ​ണ്ട​ത്ര സ്ഥാ​നം ന​ൽ​കി​യി​ല്ല.

Share This Video


Download

  
Report form