Karnataka: No say in transfers, development works, complain Congress MLAs
കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപി നീക്കങ്ങളും കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങളുമായിരുന്നു ഇതുവരെ കേട്ടിരുന്നത്. സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി തല്‍ക്കാലം പിന്‍വാങ്ങിയെന്ന റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തുവന്നു. എന്നാല്‍ മറ്റൊരു വിവരമാണിപ്പോള്‍. കര്‍ണാടകയിലെ സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷമാണത്രെ. കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാന്റെ പ്രവര്‍ത്തനത്തിലുള്ള അസംതൃപ്തി തുറന്നു പറഞ്ഞു.
#Karnataka #NewsoftheDay