Face recognition technology in airports india

News60ML 2018-09-21

Views 2

വിമാനത്തില്‍ കയറാന്‍ ഇനി ടിക്കറ്റും ബോര്‍ഡിംഗ് പാസ്സും വേണ്ട?



വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറുകളിൽ മുഖം സ്കാൻചെയ്ത് യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനം വരുന്നു




രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ 2020-ഓടെ ഇത് നിലവിൽവരും. ഈ സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ വിമാനത്താവളം ബെംഗളൂരുവായിരിക്കും. അടുത്ത വർഷം ആദ്യം അവിടെ ഇത് നടപ്പിൽ വരും. വ്യോമയാന മന്ത്രാലത്തിന്റെ ‘ഡിജി യാത്ര’ പദ്ധതി പ്രകാരമുള്ള ഈ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്രക്കാർ പ്രത്യേകം രജിസ്റ്റർചെയ്യണം. ഒരിക്കൽ മുഖം സ്കാൻചെയ്ത് വിവരങ്ങൾ നൽകിയാൽ ഇതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. പിന്നീട് യാത്ര ചെയ്യുമ്പോൾ ടിക്കറ്റിന്റെ പ്രിന്റ് കാണിക്കുകയോ ബോർഡിങ് പാസെടുക്കുകയോ ചെയ്യാതെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ക്യാമറയ്ക്കുമുന്നിൽ മുഖംകാണിച്ചാൽ മതിയാകും. തുടർന്ന് സുരക്ഷാപരിശോധന അടക്കമുള്ള നടപടികൾക്ക് വിധേയമാകാം.ബെംഗളൂരു വിമാനത്താവളത്തിൽ ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.സാധാരണ ചെക്ക് ഇൻ കൗണ്ടറുകൾക്കൊപ്പം പ്രത്യേക ഇ-ഗേറ്റുകളായിരിക്കും ഇതിനായി ക്രമീകരിക്കുക. എല്ലാ വിമാനക്കമ്പനികളും ഇതിനുള്ള ക്രമീകരണം ചെയ്തിട്ടില്ലാത്തതിനാൽ ജെറ്റ് എയർവേസ്, എയർ ഏഷ്യ, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കായിരിക്കും തുടക്കത്തിൽ സൗകര്യം ഉപയോഗപ്പെടുത്താനാവുക. ഹൈദരാബാദിലും അധികം വൈകാതെ ഇത് നിലവിൽ വരും. പിന്നീട് കൊൽക്കത്ത, വാരാണസി, വിജയവാഡ, പുണെ എന്നിവിടങ്ങളിലും അതിന് ശേഷം ചെന്നൈയിലും പദ്ധതിവരും. തുടർന്ന് കൂടുതൽ വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കും.

Share This Video


Download

  
Report form