In 2022, Idlíy and Sambar were ready to fly into space

News60ML 2018-09-19

Views 0

2022ല്‍ ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ഇഡ്ഡലിയും സാമ്പാറും
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് യാത്ര

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം 2022ല്‍ ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ഇഡ്ഡലിയും സാമ്പാറും.ഗഗന്‍യാനില്‍ കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ഇഡ്ഡലിയും സാമ്പാറും.റൊട്ടി, ഗോതമ്പ് റോള്‍, ഇഡ്ഡലിയും സാമ്പാറും, കിച്ചടി, അവല്‍, മാങ്ങയുടെയും പൈനാപ്പിളിന്‍റെയും ജ്യൂസ് തുടങ്ങി പൊട്ടറ്റോ ചിപ്‌സ് വരെയുള്ള വിവിധ ഭക്ഷണങ്ങളാണ് ബഹിരാകാശത്തേക്ക് പറക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി കാത്തിരിക്കുന്നത്.മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയിലാണ് (ഡി.എഫ്.ആര്‍.എല്‍) ഇതിന്‍റെ പരീക്ഷണം നടക്കുന്നത്. അതേസമയം, ദൗത്യത്തില്‍ പങ്കാളികളാകേണ്ട ശാസ്ത്രജ്ഞന്മാര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല.

Share This Video


Download

  
Report form