പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് വിലമതിപ്പുള്ള സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തി
15 മില്യണ്‍ ഡോളറാണ് ഇവയുടെ വിപണി മൂല്യം
പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് കോടികള്‍ വിലമതിപ്പുള്ള സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തി.
ഔസ്ട്രോലിയയിലെ ടൊറന്റോ പ്രവശ്യയിലെ റോയല്‍ നിക്കല്‍ കോര്‍പറേഷന്‍ ഖനന കമ്ബനിയിലെ തൊഴിലാളികളാണ് സ്വര്‍ണ ശേഖരം കണ്ടെത്തിയത്. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ് ഇത്തരത്തിലുള്ള സ്വര്‍ണ്ണക്കട്ടികള്‍ ലഭിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയിട്ടുള്ളവയില്‍ വെച്ച് ഏറ്റവും വലുതാണ് ഈ സ്വര്‍ണ്ണക്കട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ കണ്ടെത്തിയ പാറക്കഷ്ണത്തില്‍ ടണ്ണിന് 2,000 ഗ്രാം സ്വര്‍ണം ലഭിച്ചിരിക്കുന്നത്. കട്ടി കണ്ടെടുക്കുമ്ബോള്‍ രണ്ട് പാറകളില്‍ പറ്റിപിടിച്ചിരിക്കുകയായിരുന്നു സ്വര്‍ണ്ണം. ഇതില്‍ രണ്ടിലും കൂടി 9,000 ഔണ്‍സ് സ്വര്‍ണം ഉണ്ടായിരുന്നു. ഏകദേശം 15 മില്യണ്‍ ഡോളറാണ് (108 കോടി) ഇവയുടെ വിപണി മൂല്യം.
ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ താഴെയായിട്ടായിരുന്നു ഖനനം നടന്നിരുന്നത്. ഖനിയില്‍ നിന്നു വേര്‍തിരിച്ചെടുത്തതാകട്ടെ മൂന്നു മീറ്റര്‍ നീളവും അത്രതന്നെ വീതിയുമുള്ള പാറക്കഷ്ണങ്ങളും. ഇതിന്‍റെ രണ്ടു വലിയ കഷ്ണങ്ങളിലായി ഏകദേശം 9000 ഔണ്‍സിന്‍റെ സ്വര്‍ണമുണ്ടായിരുന്നു. നിലവിലെ വിപണിമൂല്യമനുസരിച്ച് ഏകദേശം 1.415 കോടി ഡോളര്‍ വില വരും ഇതില്‍ നിന്നുള്ള സ്വര്‍ണത്തിന്. അതായത് ആര്‍എന്‍സി കമ്ബനിയുടെ വിപണി മൂല്യത്തിന്‍റെ ഒരു വലിയ ഭാഗത്തോളം.