ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി ധോണി

Oneindia Malayalam 2018-09-14

Views 168

MS Dhoni reveals why he stepped down from indian captaincy
ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി. ഐസിസിയുടെ മൂന്നു പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ലോക ക്രിക്കറ്റിലെ തന്നെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് അദ്ദേഹം. 2014 ഡിസംബറിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റന്‍ പദവി അദ്ദേഹം രാജിവച്ചിരുന്നു. ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാനുള്ള കാരണത്തെക്കുറിച്ച് ഇതാദ്യമായി ധോണി വെളിപ്പെടുത്തുന്നു.
#ASiaCup #MSDhoni

Share This Video


Download

  
Report form