A.R Rahman given a cash prize of rs1 crore to cms disaster relief fund

News60ML 2018-09-05

Views 3

കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി എ ആര്‍ റഹ്മാനും


പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റഹ്മാനും അദ്ദേഹത്തിന്റെ സംഗീത

ബാന്‍ഡും ചേര്‍ന്ന് ഒരുകോടി രൂപയാണ് സംഭാവന ചെയ്തത്. അമേരിക്കയില്‍ സംഘടിപ്പിച്ച

സംഗീത പരിപാടിയിൽ ലഭിച്ച പ്രതിഫല തുകയാണിത്.തന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ്

സംഭാവന സംബന്ധിച്ച വിവരം റഹ്മാൻ പുറത്തുവിട്ടത്.

കേരളത്തിലെ ഞങ്ങളുടെ സഹോദരി സഹോദരന്‍മാര്‍ക്കായി എന്റെയും എന്റെ

ബാൻഡിന്റെയും സംഭാവന. ഒരുപക്ഷേ ഈ ചെറിയ സംഭാവന ചെറിയ ആശ്വാസ

പ്രവർത്തനത്തിനെങ്കിലും ഉപകരിക്കുമായിരിക്കും" എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.തന്റെ

സംഗീതസംഘത്തോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.


ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ ഓക്ലാഡില്‍ നടന്ന സംഗീത നിശയില്‍

കേരളത്തിന് വേണ്ടി കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഹിറ്റ് ഗാനം എ.ആര്‍

റഹ്മാന്‍ വരിമാറ്റി അവതരിപ്പിച്ചിരുന്നു. ‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി

കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. ഇരു കയ്യും

നീട്ടിയായിരുന്നു ആരാധകർ ഈ ഗാനത്തെ സ്വീകരിച്ചത് .

Share This Video


Download

  
Report form
RELATED VIDEOS