മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആപത്ത് ഘട്ടങ്ങളില്‍ പോലും ഡാമുകളില്‍ വെള്ളം നിറച്ചു കോടികളുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴി വച്ചതെന്നും കണ്ണന്താനം പറയുന്നു.