വിവരാവകാശത്തിന് അപേക്ഷ നല്‍കി; ജിഎസ്ടി ചുമത്തി
വിവരാവകാശ നിയമ പ്രകാരം ജിഎസ്ടിയെ കുറിച്ചുളകള വിവരം അറിയാന്‍ അപേക്ഷ നല്‍കിയ ആളിന് ജിഎസ്ടി ചുമത്തി മധ്യപ്രദേശ് സർക്കാർ.
മധ്യപ്രദേശ് ഹൗസിങ് ആന്‍ഡ് അടിസ്ഥാനസൗകര്യ വികസന ബോര്‍ഡില്‍ നിന്ന് വിവരാവകാശത്തിന് അപേക്ഷ നല്‍കിയ അഴിമതിക്കെതിരെ പോരാടുന്ന ആക്ടിവിസ്റ്റ് അജയ് ദുബൈയ്ക്ക് ആണ് ജിഎസ്ടി വിവരം 'അറിയാന്‍' ജിഎസ്ടി അടയ്‌ക്കേണ്ടി വന്നത്. മധ്യപ്രദേശിലെ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഓഫീസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടിവന്ന ചിലവു കണക്കുകളാണ് വിവരാവകാശത്തിലൂടെ അജയ് ദുബൈ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. ഔദ്യോഗിക രേഖകള്‍ നല്‍കുന്നതിനായി സെന്‍ട്രല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് യും സ്‌റ്റേറ്റ്‌സ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് ഉം അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചിലവു കണക്കുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ 18 പേജുകള്‍ക്ക് രണ്ടു രൂപ വീതം ഓരോ പേജിനുമായി 36 രൂപയും, 43 രൂപയും സിജിഎസ്ടി യായി 3.5 രൂപയും, എസ്ജിഎസ്റ്റി ആയി 3.5 രൂപയുമാണ് അടയ്‌ക്കേണ്ടി വന്നത്. ഇതിനെതിര അജയ് ദുബൈ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കി.