GURUDOGAMAR LAKE: SECOND HIGHEST LAKE

News60ML 2018-08-27

Views 0

ഉയരത്തിലുള്ള തടാകം: ഗുരുദോഗമര്‍

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ തടാകം


ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെയും ലോകത്തിലെ 15ാമത്തെയും തടാകമാണ് ഗുരുദോഗമര്‍.സമുദ്ര നിരപ്പില്‍നിന്ന് 17100 അടി ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലെ മിക്ക മാസങ്ങളിലും തണുത്തുറഞ്ഞ അവസ്ഥയിലാണ് തടാകം. ഗുരുദോഗമര്‍ തടാകത്തിന് പേര് ലഭിച്ചത് ബുദ്ധ സന്യാസിയായ പത്മസംഭവയുടെ നാമത്തില്‍ നിന്നാണ്. അദ്ദേഹം ഗുരുദോഗമര്‍ എന്നും അറിയപ്പെട്ടിരിന്നു. ജലലഭ്യത കുറവാണെന്ന് ജനങ്ങള്‍ ഒരിക്കല്‍ പരാതി പറഞ്ഞപ്പോള്‍ ഗുരു തടാകത്തിന്‍ന്‍റെ ഒരു ഭാഗത്ത് സ്പര്‍ശിച്ചുവെന്നും ആ ഭാഗം എത്ര കൊടും തണുപ്പിലും തണുത്തുറയില്ല എന്നുമാണ് വിശ്വസം. ബുദ്ധമത വിശ്വാസികള്‍ വളരെ പവിത്രമായി കരുതുന്ന തടാകമാണിത്.ഗുരുനാനാക് ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന വിശ്വാസത്തില്‍ സിഖ് മതസ്ഥരും ഇതൊരു പുണ്യസ്ഥലമായി കരുതുന്നു. തണുത്തുറഞ്ഞ അവസ്ഥയിലും മനോഹരമാണ് തടാകം. പരിസരത്തായി പ്രയര്‍ ഫ്ളാഗുകള്‍. ബുദ്ധമത വിശ്വാസികളുള്ള ഇടങ്ങളിലെല്ലാം ഇത്തരം ഫ്ളാഗുകള്‍ ധാരാളം കാണാം. ഗുരുദോഗമര്‍ തടാകം ടീസ്റ്റ നദിയുടെ പ്രധാന സ്രോതസ്സുകളിലൊന്നാണ്. മറ്റൊരു സ്രോതസ്സായ ചോലാമു ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകമാണ്.

Share This Video


Download

  
Report form