കേരളത്തിന്റെ ദുരിതാശ്വാസ നിധിയിൽ സംഭാവന 500 കോടി കവിഞ്ഞു. ബുധനാഴ്ച ഏഴുമണിവരെയുള്ള കണക്കുകള്‍പ്രകാരം 539 കോടിരൂപ സംഭാവന ലഭിച്ചതായാണ് വിവരം. ഓൺലൈൻ സംഭാവനയായി 142 കോടിരൂപ സിഎംഡിആർഎഫ് പേമെന്റ് ഗേറ്റ്‌വേയിലെ ബാങ്കുകളും യുപിഐകളും വഴിയും എത്തിയതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 329 കോടി ലഭിച്ചു. ചെക്കുകളും ഡ്രാഫ്റ്റുകളുമായി 68 കോടിയാണ് ലഭിച്ചത്. ഇതുവരെ 3.3 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുകയാണ്.