Kerala floods; cleaning by haritha kerala mission

News60ML 2018-08-20

Views 1

ശു​ചീകകരണം; വാ​ര്‍​ഡ് ത​ല സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍

വീ​ടു​ക​ളും പ​രി​സ​ര​ങ്ങ​ളും വാ​ര്‍​ഡ് ത​ല സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീകരിക്കും -ഹ​രി​ത​കേ​ര​ള മി​ഷ​ന്‍

പ്ര​ള​യ​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളും പ​രി​സ​ര​ങ്ങ​ളും വാ​ര്‍​ഡ് ത​ല സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചി​യാ​ക്കു​മെ​ന്ന് ഹ​രി​ത​കേ​ര​ള മി​ഷ​ന്‍. ഹ​രി​ത​കേ​ര​ളം, ശു​ചി​ത്വ മി​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നു​വേ​ണ്ട പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ വൈ​സ് ചെ​യ​ര്‍ പേ​ഴ്സ​ണ്‍ ഡോ. ​ടി.​എ​ന്‍. സീ​മ അറിയിച്ചു. വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി താ​മ​സ​മാ​രം​ഭി​ക്കു​ന്ന​തി​ന് വ​ന്‍​തോ​തി​ലു​ള്ള ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ണ്ടി​വ​രും. ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വാ​ര്‍​ഡു​ത​ല​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സാ​നി​റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടീ​മു​ക​ളു​ണ്ടാ​ക്കും. ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​ത്ത് ആ​വ​ശ്യ​മാ​യ ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ള്‍, പ​ണി​യാ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ക്കും. തൊ​ഴി​ലു​റ​പ്പു പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ന്ന​ദ്ധ, യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും സീ​മ അ​റി​യി​ച്ചു.

Share This Video


Download

  
Report form
RELATED VIDEOS