നടിയെ ആക്രമിച്ച കേസിലെ നിലപാടും പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതും താരസംഘടനയായ അമ്മയ്ക്ക് എതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുവരാന്‍ കാരണമായി. അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ അപഹാസ്യരാകാനും ദിലീപ് വിവാദം കാരണമായിരുന്നു. മോശമായ ഇമേജ് നന്നാക്കാനുള്ള ശ്രമത്തിലാണ് താരസംഘടന ഇപ്പോള്‍. അമ്മയിലെ അംഗങ്ങളായ താരങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ വാട്‌സ്ആപ്പില്‍ നല്‍കിയിരിക്കുകയാണ് നേതൃത്വം. Amma discussion with three actress in kochi