ലോകത്തിലെ വിലക്കൂടിയ കാര്‍ വിറ്റത് 121 കോടി രൂപയ്ക്ക്
ഹൊറാസിയോ പഗാനി എന്ന ഇറ്റാലിയന്‍ കമ്പനി നിര്‍മ്മിച്ച കാര്‍ ആണ് 121 കോടി രൂപയ്ക്ക് വില്പന നടത്തിയത്. ഇംഗ്ലണ്ടില്‍ നടത്തിയ ഗുഡ് വുഡ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് കാര്‍ അവതരിപ്പിച്ചത്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് ഗുഡ് വുഡ് ഫെസ്റ്റിവല്‍ നടക്കുന്നത്. 355 കിലോമീറ്റര്‍ സ്പീഡ് ആണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. 1250 കിലോഗ്രാം ഭാരം വരുന്ന മൂന്ന് കാറുകള്‍ മാത്രമാണ് പഗാനി നിര്‍മ്മിച്ചത്. ഇവ മൂന്നും വിട്ടു പോയി എന്നതാണ് പ്രത്യേകത.