ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചെറുപ്പകാല ചിത്രം വൈറല്‍ ആകുന്നു.മുതിര്‍ന്ന താരം പരേഷ് റാവലിന്റെ കൂടെ നില്‍ക്കുന്ന കുഞ്ഞു ആലിയയാണ് ചിത്രത്തിലുള്ളത്. കുഞ്ഞ് ആലിയയുടെ മുഖത്തെ കുസൃതിയും നിഷകളങ്കതയുമാണ് ആരാധകരുടെ മനം കവര്‍ന്നത്. ആലിയക്ക് പുറമെ പരേഷ് റാവലും ചിത്രം ഷെയര്‍ ചെയ്തു. 1998ല്‍ പുറത്തിറങ്ങിയ 'തമന്ന' എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുള്ളതാണ് ചിത്രം.