ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സെടുത്തവരുടെ പട്ടികയില്‍ ധോണിയും .ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് മഹേന്ദ്രസിംഗ് ധോണി.സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് ഇതിന് മുമ്പ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. ലോക ഏകദിന ക്രിക്കറ്റില്‍ പതിനായിരം തികയ്ക്കുന്ന 12-ാമത്തെ താരമാണ് ധോണി.ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ധോണിയാണ് .സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്ത ബാറ്റ്സ്മാന്‍