ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത് ഏഴ് കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍
രണ്ട് മാസത്തിനിടെ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത് ഏഴ് കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍.
ട്വിറ്ററിലെ വ്യാജന്മാര്‍ക്കെതിരെയും അപവാദ പ്രചാരകര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ട്വിറ്റര്‍ ഏറെ നാളുകളായി കേള്‍കുന്ന പരാതിയാണ്.ഇതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ട്വിറ്റര്‍ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു . ഇതിന്റെ ചുവടുപ്പിടിച്ചാണ് പുതിയ നടപടി. തെറ്റായ വിവരങ്ങള്‍ നല്‍കി ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗികുന്നത് തടയുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ 70 മില്യണ്‍ അക്കൌണ്ടുകളാണ് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസവും അക്കൌണ്ട് ഡിലീറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്ട്ടുണ്ട്. ട്വിറ്ററിന് പുറമെ ഫേസ്ബുക്കും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുന്നുണ്ട്. വ്യാജ അക്കൗണ്ട് ഉടമകളെ കണ്ടെത്താനും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാനും ഫേസ്ബുക്കും ട്വിറ്ററും സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.