ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരെ ബോധവത്ക്കരിക്കാനായി കാലനെ ഇറക്കി ബംഗളൂരു പൊലീസ്
ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരെ ബോധവത്ക്കരിക്കാനായി കാലനെ ഇറക്കി ബംഗളൂരുവിലെ ട്രാഫിക് പൊലീസ്. ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെല്ലാം ബോധവത്ക്കരിക്കുക എന്നാ ലക്ഷ്യത്തോടെയാണ് കാലനെ അഥവാ യമരാജനെ ബംഗളൂരുവിലെ ഹാലസുരു ഗേറ്റ് ട്രാഫിക് പൊലീസ് ഇറക്കിയിരിക്കുന്നത്. യമന്റെ പരമ്പരാഗത വസ്ത്രമൊക്കെ ധരിച്ച് കയ്യില്‍ ആയുധവുമായിട്ടാണ് ഇദ്ദേഹം ആളുകളെ ബോധവത്കരിക്കാന്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നത്. റോഡില്‍ മാത്രമല്ല ബോധവത്ക്കരണ സന്ദേശവുമായി ഇദ്ദേഹം ബംഗളൂരു നഗരത്തിലെ വീടുകളിലുമെത്താറുണ്ട്.