കവാസാക്കി നിഞ്ച 650 ഇന്ത്യന്‍ വിപണിയില്‍
കവാസാക്കി നിഞ്ച 650 2019 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍
മെറ്റാലിക് ഫ്‌ളാറ്റ് സ്പാര്‍ക്ക് എന്ന ഒരു നിറം മാത്രമെ 2019 ലെ നിഞ്ച 650 -യില്‍ ലഭ്യമാവുകയുള്ളു. 5.49 ലക്ഷം രൂപയാണ് പുതിയ നിഞ്ച 650 -യുടെ എക്‌സ്‌ഷോറൂം വില. ഇതോടെ മൂന്നു മോഡലുകളാണ് കവാസാക്കി നിഞ്ച 650 -യില്‍ ഒരുങ്ങുന്നത്. പുതിയ 2019 മോഡലിന് പുറമെ നിലവിലുള്ള കെആര്‍ടി എഡിഷനും നീല നിറത്തിലുള്ള MY18 എഡിഷനും മോഡലില്‍ തുടരും. 5.69 ലക്ഷം രൂപയാണ് നിഞ്ച 650 കെആര്‍ടി എഡിഷന് വില. പുതിയ കറുപ്പു നിറം ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും 2019 നിഞ്ച അവകാശപ്പെടുന്നില്ല.
649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന് 67.2 bhp കരുത്തും 65.7 Nm torque പരമാവധി സൃഷ്ടിക്കാനാവും .
ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ഗിയര്‍ബോക്‌സ്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇക്കോണോമിക്കല്‍ റൈഡിംഗ് ഇന്‍ഡിക്കേറ്റര്‍, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ബാക്ക് ലിങ്ക് യൂണിറ്റ് പിന്നിലും നിഞ്ച 650 -യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി 300 mm ഇരട്ട പെറ്റല്‍ ഡിസ്‌ക് മുന്നില്‍ ഒരുങ്ങുമ്പോള്‍ 220 mm ഒറ്റ ഡിസ്‌ക്കാണ് പിന്നില്‍ ഇടംപിടിക്കുന്നത്.