അൽ കിതാബ് ചോദ്യോത്തര പരമ്പര
11.07.2018
ചോദ്യം : നായ തൊട്ടാൽ നജസാവുമോ ? നായയുടെ രോമം പോലെയുള്ള ഉണങ്ങിയ ശരീര ഭാഗംതൊട്ടാൽ നജസാവുമോ ? നജസാവുമെങ്കിൽ ശുദ്ധീകരിക്കുന്ന വിധം എങ്ങിനെ ? ഈ വിഷയത്തിൽ മാലികീ മദ്ഹബിലെ വീക്ഷണമെന്താണ് ?
MODULE 01/11.07.2018
ഉത്തരം : നായ പൂർണ്ണമായും അതിന്റെ രോമം ഉൾപ്പെടെ നജസാണെന്നും അതിന്റെ ഏതു ഭാഗം സ്പർശിച്ചാലും ,ഒരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ട് ഉൾപ്പെടെ ,ആകെ ഏഴു തവണ കഴുകിയാലേ നജസ് നീങ്ങൂവെന്നുമാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായം.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയിൽ നിന്ന് ഒരു റിപ്പോർട്ടും ഇപ്രകാരമാണ്.
പാത്രത്തിൽ നായ നാവിട്ടാൽ ഏഴു ഒരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ട് ഉൾപ്പെടെ ഏഴു തവണ കഴുകണമെങ്കിലും നായയുടെ ഉമിനീർ ഉൾപ്പെടെ പൂർണ്ണമായും ശുദ്ധമാണ് എന്നതാണ് ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളിൽ നിന്നുള്ള പ്രസിദ്ധമായ വീക്ഷണം . നജസാണ് എന്ന ഒരു റിപ്പോർട്ട് ഇമാം അവർകളിൽ നിന്ന് തന്നെ ഉണ്ടെന്നർത്ഥം.
നായയുടെ ഉമിനീർ നജസാണെന്നും രോമം ശുദ്ധമാണെന്നുമാണ് ഇമാം അബൂ ഹനീഫ അവർകളിൽ നിന്നുള്ള പ്രസിദ്ധമായ വീക്ഷണം .ഒരു റിപ്പോർട്ട് പ്രകാരം ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയിൽ നിന്ന് ഈ വീക്ഷണവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പ്രബലപ്പെടുത്തിയ അഭിപ്രായവും ഇത് തന്നെ.
ഏതായാലും വ്യത്യസ്ത വീക്ഷണങ്ങളെ പരിഗണിക്കുമ്പോൾ നായയുടെ ഏതു ഭാഗം സ്പർശിച്ചാലും മണ്ണ് കലക്കിയ വെള്ളം കൊണ്ട് ഒരു തവണ ഉൾപ്പെടെ ആകെ ഏഴു തവണ കഴുകി ശുദ്ധിയാക്കുക എന്നതാണ് അഭിപ്രായ വ്യത്യാസങ്ങളിൽ നിന്ന് പുറത്തു കടക്കുന്നതിനു ഉതകുന്ന സൂക്ഷ്മതയുടെ മാർഗ്ഗം.
ഈ വിഷയവുമായി ബന്ധപ്പെട്ട
ഹദീസുകളും വിശദീകരണങ്ങളും അടുത്ത മൊഡ്യൂളുകളിൽ
തുടർന്ന് വായിക്കൂ :