Hours after 5 lynched, another 5 saved from Maharashtra mob fury
മഹാരാഷ്ട്രയില്‍ അഞ്ചുപേരെ അടിച്ചുകൊന്ന സംഭവത്തിന് പിന്നാലെ അഞ്ചുപേരെ കൂടി അടിച്ചുകൊല്ലാന്‍ ശ്രമം. രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടുന്ന കുടുംബത്തെയാണ് കൊല്ലാന്‍ ശ്രമിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഒടുവില്‍ പ്രദേശവാസികളായ രണ്ടുപേരുടെ ഇടപെടലാണ് അവരെ രക്ഷിച്ചത്. നാസിക് ജില്ലയിലെ മലേഗാവിലാണ് സംഭവം.