ചാര്‍ട്ടേഡ് വിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്ന് വീണു. മുംബൈയിലെ ഗടകോപാറിലാണ് സംഭവം. അഞ്ചു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പൈലറ്റുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നവരും കാല്‍നട യാത്രക്കാരും മരിച്ചിട്ടുണ്ട്. വിമാനം വീണതിന് പിന്നാലെ വന്‍ തീഗോളം പ്രത്യക്ഷപ്പെട്ടു. അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.