kerala veterinary and animal science university PG and PHD diploma admission

News60ML 2018-06-28

Views 8

വെറ്ററിനറി കോഴ്സുകള്‍ക്ക് പ്രിയമേറുന്നു

കേരള വെറ്ററിനറി സര്‍വകലാശാല അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബാച്ച്ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറിയിലേക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ തയ്യാറാക്കുന്ന പ്രത്യേക റാങ്ക് പട്ടികപ്രകാരമാണ്.വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസിന്റെ 19 ശാഖകളില്‍ പിഎച്ച്.ഡി., പിഎച്ച്.ഡി. ഇന്‍ ബയോസയന്‍സസ്, പിഎച്ച്.ഡി. ഇന്‍ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് അനിമല്‍ അഗ്രിക്കള്‍ച്ചര്‍ എന്നിവയിലേക്കുള്ള ഡോക്ടറല്‍ പ്രോഗ്രാമുകളും നടത്തുന്നുണ്ട്.റെഗുലര്‍ പ്രോഗ്രാമുകള്‍ക്ക് പുറമേ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാമുകളായ പി.ജി. ഡിപ്ലോമ ഇന്‍ ക്ലൈമറ്റ് സര്‍വീസസ്, ക്ലൈമറ്റ് സര്‍വീസസ് ഇന്‍ അനിമല്‍ അഗ്രികള്‍ച്ചര്‍, വെറ്ററിനറി കാര്‍ഡിയോളജി, വെറ്ററിനറി അനസ്തീഷ്യയോളജി എന്നിവയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.അവസാനതീയതി ജൂലായ് 25. തപാല്‍മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂലായ് 31. അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാംFB:https://goo.gl/GLa5Aj

YT:https://goo.gl/uhmB6J

Share This Video


Download

  
Report form