കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തില്‍ ഭൂമിയെടുക്കുന്നതില്‍ നല്ല രീതിയിലുള്ള പുരോഗതിയാണ് കാണുന്നത്. കേന്ദ്രമന്ത്രിയയാതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാന്‍ കഴിയില്ല.കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം മുന്‍വര്‍ഷത്തേക്കാല്‍ മികച്ച രീതിയുള്ള ഭൂമി ഏറ്റെടുക്കലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്നത്.
കോച്ച് ഫാക്ടറിക്കായി സ്ഥലമെടുപ്പ് നല്ലരീതിയിൽ പുരോഗമിച്ചിട്ടുണ്ട്. നിലവിൽ റെയിൽവെയുടെ കൈയിലാണ് ആ ഭൂമി. മന്ത്രിയാണെന്നും കരുതി എന്തും പറയാമോയെന്നും പിണറായി ചോദിച്ചു.
കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനെ താന്‍ കാണാന്‍ ശ്രമിച്ചുവെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പീയുഷ് ഗോയലിനെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ആഞ്ഞടിച്ചു. ആകാശത്ത് കൂടി റെയില്‍വേ പണിയണോ എന്ന കേന്ദ്രമന്ത്രിയുടെ ചോദ്യം കേരളത്തോട് വേണ്ട എന്ന് ജി സുധാകരന് പറഞ്ഞു.