സ്ത്രീ വിദ്വേഷിയായ ദ്വീപോ ???
ഈ ദ്വീപിൽ സ്ത്രീകൾക്ക് പ്രവേശനമില്ല; പുരുഷന്മാർക്കുമുണ്ട് നിബന്ധന
സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപോ ? എന്നാല്‍ അങ്ങനെയൊന്നുണ്ട്. ലോകത്തിലെ ഏക ദ്വീപ് എന്ന് തന്നെ പറയാം.ഈ ദ്വീപ് ജപ്പാനിലാണ്, ഒക്കിനോഷിമ. ഈ ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പദവിയും ലഭിച്ചിട്ടുണ്ട്.നൂറ്റാണ്ടുകളായി പിന്‍തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവിടേക്കു പ്രവേശിക്കാൻ പുരുഷൻമാർ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും വേണം. കടലിൽ പൂർണ്ണ നഗന്രായി കുളിച്ച് ശുദ്ധി വരുത്തിയാൽ മാത്രമേ പുരുഷന്മാർക്ക് ഇവിടെ പ്രവേശിക്കാൻ അനുമതി ലഭിക്കുകയുള്ളു.ദ്വീപില്‍ കണ്ട കാര്യങ്ങള്‍ ഒന്നും ആരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.