കരുതിയിരിക്കുക മസ്തിഷ്കാഘാതത്തെ
മസ്തിഷ്കാഘാതത്തെ കൂടുതലറിയാം
പെട്ടെന്നൊരു ദിവസം ജീവിതത്തിലേക്ക് കടന്നു വരുന്ന വില്ലനാണ് മസ്തിഷ്കാഘാതം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലമോ, തലച്ചോറില്‍ രക്തസ്രാവമുണ്ടാകുന്നതുമൂലമോ പെട്ടെന്നുണ്ടാകുന്ന അവസ്ഥയെയാണിത്.തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ അടവാണ് പ്രധാന കാരണം. രക്തക്കുഴല്‍ അടഞ്ഞുകഴിഞ്ഞാല്‍ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തലച്ചോറിന്റെ ആ ഭാഗത്തിന് തകരാറ്‌സംഭവിക്കുന്നു. രക്തധമനി പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുന്ന മസ്തിഷ്‌കാഘാതം വളരെ ഗുരുതരമായതാണ്
പ്രതിവര്‍ഷം ലോകത്തില്‍ 15 ദശലക്ഷം ആളുകള്‍ക്ക് മസ്തിഷ്‌കാഘാതം സംഭവിക്കുന്നു. ഇവരില്‍ 5 ദശലക്ഷം പേരാണ് മരണത്തിനു കീഴടങ്ങുന്നത്
മസ്തിഷ്‌കാഘാതം തലച്ചോറിന്റെ ഏതു പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം.