Happy birthday to Bhavana
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഭാവന.കുസൃതി നിറഞ്ഞ സംസാരവും രൂപഭാവവുമായി സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളെയാണ് താരം ഇതുവരെയായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി മാറ്റാന്‍ കഴിയുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് മാത്രമല്ല തമിഴകത്തും തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.