വലിച്ചെറിയല്ലേ കേസാവും
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പോലിസ് കേസാവും
ഇനിമുതൽ പൊതുസ്‌ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ പോലീസ് കേസാവും.
മുന്നറിയിപ്പുകൾ അവഗണിച് പൊതുസ്‌ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ IPC സെക്ഷൻ 269, 278 കേരള പോലീസ് ആക്ട്, 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം കേസെടുക്കാൻ പൊലീസിന് നിർദേശം. സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയാണ് ഈ കാര്യം നിർദേശിച്ചത്.
മഴക്കാല പൂർവ ശുചികരണ പരിപാടിയുടെ ഭാഗമായാണ് പുതിയ നടപടി. പോലീസിന്റെ ഭാഗത്തു നിന്നും മഴക്കാല പൂർവ ശുചികരണ പ്രവർത്തനങ്ങൾക്കുള്ള എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.
അമിതമായ ഖര, ജല, വായു മലിന പ്രദേശങ്ങൾ കണ്ടെത്താനും ജനമൈത്രി സമിതികളുടെ സഹായത്തോടെ ബോധവത്കരണം നടത്താനും നിർദ്ദേശമുണ്ട്. പകർച്ച വ്യാധികൾ തടയാനും ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനും സമ്പൂർണ പിന്തുണയുമായി പോലീസ് രംഗത്തുണ്ടാകും. ജില്ലാ പോലീസ് മേധാവികളും റേഞ്ച് ഐജിമാരും മേഖല എ ഡി ജി പി മാരും ഈ പ്രവർത്തനങ്ങൾക് നേതൃത്വം നൽകും.
മഴക്കാലമെത്താൻ ഇനീ അധികം നാളുകളില്ല. അതുകൊണ്ടുതന്നെ അതീവ ജാഗ്രതയിലാണ് കേരള സർക്കാരും പോലീസും.