വാട്സാപ്പിനോട് ചോദിക്കാം..ഡേറ്റ കിട്ടും
വാട്സാപ്പ് ഇനി ഡേറ്റ സൂക്ഷിക്കും, ഡൗണ്‍ലോഡ് ചെയ്യാം, പരിശോധിക്കാം.
സ്വകാര്യതക്കു ഭീഷണിയെന്നു പറയപ്പെടുന്ന വാട്സാപ്പ് അവര്‍ ശേഖരിക്കുന്ന ഡേറ്റ ഉപയോക്താവിന് പരിശോധിക്കാവുന്ന രീതി സ്വീകരീക്കുന്നു.ഫെയ്സ്ബുക്കിന്റെയും മറ്റും കടന്നു കയറ്റങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ പാസാക്കാന്‍ പോകുന്ന യൂറോപ്യന്‍ ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റഗുലേഷനു മുന്നോടിയായാണ് വാട്സാപ്പ് ഇത്തരമൊരു അവസരമൊരുക്കുന്നത്.അടുത്ത ആപ്പ് അപ്ഡേറ്റിലൂടെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാകും.