തിയറ്റർ പീഡനം 'അമ്മ അറസ്റ്റിൽ

Views 2

മലപ്പുറം: അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പം ബാലികയെ സിനിമ തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനു വേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ അഡീഷണല്‍ എസ് ഐ പത്മനാഭന്‍, സി പി ഒ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ ഇയാളെ പിടികൂടിയത്. ഇയാളെ പൊന്നാനി പോലീസിന് കൈമാറും. തിയേറ്ററില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടത്. മലപ്പുറത്തെ ഒരു തിയേറ്ററിലാണ് ഈ ക്രൂരസംഭവം അരങ്ങേറിയത്. ഏപ്രില്‍26ന് പോലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പോലീസ് ഇതുവരെയും കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നിരുന്നു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്ത് വിടുന്നത്. മാതൃഭൂമി ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട ഉടനെയാണ് ചങ്ങരംകുളം പോലീസ് കേസെടുക്കുന്നതും പ്രതി കസ്റ്റഡിയിലാവുന്നതും.

Share This Video


Download

  
Report form
RELATED VIDEOS