തിയറ്ററിൽ പീഡന ശ്രമം: പ്രതി പിടിയില്‍
സിനിമ തിയറ്ററിൽ പത്തു വയസ്സുകാരിക്കു നേരെ പീഡന ശ്രമം
എടപ്പാളിലെ തിയറ്ററിൽ നടന്ന സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിലായി. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഏപ്രിൽ 18നായിരുന്നു സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയുമായിരുന്നു.മുതിർന്ന സ്ത്രീയ്ക്കൊപ്പമെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്കൻ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
മലപ്പുറത്തെ തിയേറ്ററില്‍ ഏപ്രില്‍ 18നാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീ അമ്മയാണെന്നാണ് സൂചന. ഈ സ്ത്രീക്ക് 40 വയസ്സോളം പ്രായം വരും. കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല. KL 46 G 240 എന്ന ബെന്‍സ് വാഹനത്തിലാണ് മൊയ്തീന്‍കുട്ടി എത്തിയത്.കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.രണ്ടര മണിക്കൂറോളമാണ് ഈ ക്രൂരത തുടര്‍ന്നത്.