തുളസിയിട്ട പാല്‍ കുടിച്ചാല്‍...
പാലില്‍ തുളസി ചേര്‍ത്ത് കഴിക്കുന്നത്കൊണ്ട് സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറക്കാന്‍ ഏറെ നല്ലതാണ്
പാലില്‍ ബൂസ്ടും കോമ്പ്ലാനും ഹോര്‍ലിക്സുമൊക്കെ ഇട്ടു കുടിക്കാറുണ്ട് നമ്മള്‍. എന്നാല്‍ എപ്പോഴെങ്കിലും പാലില്‍ തുളസിയിട്ടു കുടിച്ചിട്ടുണ്ടോ?
രോഗം ശമിപ്പിക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പാല്‍ . ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും എല്ലിന് കാത്സ്യത്തിലൂ ടെ കരുത്തേകാനും സാധിക്കും.എന്നാല്‍ പാലിനൊപ്പം മറ്റ് ചില ചേരുവകള്‍ കൂടി ചേര്‍ക്കുന്നത് പലപ്പോഴും ഔഷധഗുണവും നല്‍കാറുണ്ട്.പാലില്‍ തുളസിയില ചേര്‍ത്ത് തിളപ്പിച്ച് കുടിക്കുന്നത് പല ആരോഗ്യ ഗുണങ്ങളും ചെയ്യും.
തുളസിയില്‍ യുജെനോള്‍ ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. പാലാകട്ടെ ഹൃദയത്തിന് ആവശ്യമായ പല ധാതുക്കളും നല്‍കും. ഇവ രണ്ടും ചേര്‍ന്നാല്‍ ആരോഗ്യം ഇരട്ടിക്കും.
പാലില്‍ തുളസി ചേര്‍ത്ത് കഴിക്കുന്നത്കൊണ്ട് സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറക്കാന്‍ ഏറെ നല്ലതാണ്.
ഹോര്‍മോണ്‍ ബാലന്‍സ് വഴിയാണ് ഇത് സാധിക്കുന്നത്.ശരീരത്തിലെ യൂറിക് ആസിഡ്തോത് നിയന്ത്രിക്കാനും കിഡ്നി സ്റ്റോണ്‍ മാറ്റാനുമുള്ള നല്ലൊരു വഴിയാണ് തുളസി ചേര്‍ത്ത പാല്‍.ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ ഏറെ നല്ലതാണ്.ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതുകൊണ്ട് തന്നെ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാലില്‍ തുളസി ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും.
ചൂടുള്ള പാലില്‍ തുളസി ചേര്‍ത്ത് കുടിക്കുന്നത് തലവേദന മാറാന്‍ ഏറെ നല്ലതാണ്.