കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ അമ്മയും മകന് പിന്നാലെ കിണറ്റിലേക്ക് ചാടി. മൂവാറ്റുപുഴ ആയവന കാലാമ്ബൂര്‍ സിദ്ധന്‍പടി കുന്നക്കാട്ടു മല കോളനിയില്‍ ബിജുവിന്റെ ഭാര്യ മിനിയും (40) മകന്‍ അലനു (എട്ട്) മാണ് കിണറ്റില്‍ വീണത്. അഗ്‌നിരക്ഷാ സേനാ അംഗങ്ങളെത്തുന്നതുവരെ ഒരു മണിക്കൂറോളം മിനി കുട്ടിയെ വെള്ളത്തില്‍ മുങ്ങാതെ ഉയര്‍ത്തിപ്പിടിച്ചു കിടന്നു.
#Well #Mother #Son