തുത്തന്‍ഖാമന്റെ ദുരൂഹതകള്‍ വെറും കഥകള്‍.!!
തുത്തന്‍ഖാമന്റെ ശവകുടീരത്തിലെ രഹസ്യ അറകള്‍ സത്യമല്ല
ലോകത്തേറ്റവും നിഗൂഡമെന്ന് വിശേഷിപ്പിച്ച തുത്തന്‍ഖാമന്റെ ശവകുടീരത്തിന്റെ സത്യങ്ങള്‍ പുറത്ത്.ഇനി നിഗൂഢതകളില്ല
ഈജിപ്തിലെ പ്രശസ്തമായ തുത്തന്ഖാമന്റെ ശവകുടീരത്തെ സംബന്ധിച്ച ദുരൂഹതകള്‍ക്ക് അവസാനം.ശവകുടീരത്തിലുണ്ടെന്ന് കരുതപ്പെട്ടിരുന്ന രഹസ്യഅറ ഇല്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതര്‍.ഈജിപ്ത്യന്‍ ഫറവോ ആയിരുന്ന തുത്തന്‍ഖാമന്റെ 3000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ ഒരു രഹസ്യ അറ ഒളിഞ്ഞിരിക്കുന്നതായി പറയപ്പെട്ടിരുന്നു.ഇതിനുള്ള സാധ്യതകള്‍ 90 ശതമാനമായിരുന്നതായി മുന്‍പ് ഗവേഷണം നടത്തിയ സംഘം കണ്ടെത്തിയിരുന്നു.ഈ രഹസ്യ അറ തുത്തന്‍ഖാമന്റെ അമ്മ നെഫര്‍ടിറ്റിയുടേതാണെന്നായിരുന്നു കരുതപ്പെട്ടത്.എന്നാല്‍ ടൂറിന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങളെ തുടര്‍ന്നാണ് ഇത്തരത്തിലൊരു രഹസ്യ അറയില്ലെന്ന സ്ഥിരീകരണം.