ഉത്തരേന്ത്യയില്‍ ''പൊടിപൂരം''
വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം
പൊടിക്കാറ്റില്‍ മുങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. ഉത്തരേന്ത്യയില്‍ ബുധനാഴ്ച വീശിയടിച്ച ശക്തമായ പൊടിക്കാറ്റിലും തുടര്‍ന്നുണ്ടായ ഇടിമിന്നലിലും മഴയിലും 100ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ഏറെ മരണം. ഉത്തര്‍ പ്രദേശിന്റെയും രാജസ്ഥാന്റെയും വിവിധ ഭാഗങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റുവീശാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലടക്കം വിവിധയിടങ്ങളില്‍ കൊടുങ്കാറ്റുപോലെ ഭീതി വിതച്ചാണ് കാറ്റ് വീശിയത്.