പൂരാവേശത്തില്‍ മുങ്ങി ശക്തന്റെ തട്ടകം. ഇന്നാണു പൂരങ്ങളുടെ പൂരം. ഇന്നലെ രാവിലെ പുരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്കു തുടക്കമിട്ട് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തള്ളിത്തുറന്നു. പൂരത്തിനു വരുന്ന ദേവീ ദേവന്മാരുടെ സുഗമ സഞ്ചാരത്തിനു വഴിയൊരുക്കാനാണ് ഭഗവതി എഴുന്നള്ളുന്നതെന്നാണു സങ്കല്‍പം. തലയെടുപ്പോടെയെത്തിയ കൊമ്പനു വന്‍ സ്വീകരണം ലഭിച്ചു.
#ThrissurPooram2018 #Pooram