കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസിന് ഇനിയും ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. കൊലപാതകമാണെന്ന് സംശയിക്കാവുന്ന സാഹചര്യത്തെളിവുകളില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ലിഗയുടെ കുടുംബം പോലീസിന്റെ ഈ വാദത്തെ അംഗീകരിക്കുന്നില്ല.