കത്വ കൂട്ടബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം ചെറുക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഓര്‍ഡിനന്‍സ് ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും.
#Kathua