ഏപ്രില്‍, മെയ് മാസങ്ങളില്‍ ശക്തമായ താരപോരാട്ടമാണ് ബോക്‌സോഫീസില്‍ നടക്കാറുള്ളത്. കുട്ടികളും കുടുംബ പ്രേക്ഷകരും ഒന്നടങ്കം തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ അവരെ സ്വീകരിക്കാനും തൃപ്തിപ്പെടുത്താനും സിനിമാപ്രവര്‍ത്തകരും ശ്രമിക്കാറുണ്ട്. അവധിക്കാലത്തിനൊപ്പം വിഷു കൂടി ചേരുമ്പോള്‍ മത്സരം ഒന്നുകൂടി മുറുകുന്ന കാഴ്ചയാണ്. ജനപ്രിയ നായകനും ലേഡി സൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തിയ വിഷുവാണ് കഴിഞ്ഞു പോയത്.