സൂറത്തു ലുഖ്മാൻ 12 - 28 ( Afzal ul Ulama Preli)

Views 1



,
the #1 network for Dailymotioners:
31 : 12


وَلَقَدْ آتَيْنَا لُقْمَانَ الْحِكْمَةَ أَنِ اشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ حَمِيدٌ

ലുഖ്മാന്നു നാം വിജ്ഞാനം നൽകുകയുണ്ടായിട്ടുണ്ട്- ‘അല്ലാഹുവിന്ന് നന്ദി ചെയ്യണം’ എന്ന്. ആർ (അല്ലാഹുവിന്) നന്ദി കാണിക്കുന്നുവോ അവൻ തനിക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. ആരെങ്കിലും നന്ദികേട് കാണിക്കുന്നതായാലോ, എന്നാൽ നിശ്ചയമായും അല്ലാഹു ധന്യനാണ്, സ്തുത്യർഹനാണ്.

31 : 13

وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ

ലുഖ്മാൻ, തന്‍റെ മകനോട് അദ്ദേഹം അവന് സദുപദേശം നൽകിക്കൊണ്ടിരിക്കവെ പറഞ്ഞ സന്ദർഭം (ഓർക്കുക): ‘എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവിനോട് പങ്കുചേർക്കരുത്. നിശ്ചയമായും (അവനോട് ) പങ്കു ചേർക്കൽ വമ്പിച്ച അക്രമമത്രെ.

31 : 14

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ

മനുഷ്യനോട് അവന്‍റെ മാതാപിതാക്കളെപ്പറ്റി നാം ‘വസിയ്യത്ത്’ [ആജ്ഞാ നിർദ്ദേശം] നൽകിയിരിക്കുന്നു: അവന്‍റെ മാതാവ് ക്ഷീണത്തിനുമേൽ ക്ഷീണത്തോടെ അവനെ (ഗർഭം) ചുമന്നു; അവന്‍റെ (മുലകുടി അവസാനിപ്പിച്ചുള്ള) വേർപാടാകട്ടെ, രണ്ടുവർഷംകൊണ്ടു മാത്രമാണ്; ‘എനിക്കും, നിന്‍റെ മാതാപിതാക്കൾക്കും നീ നന്ദിചെയ്യണം, എന്‍റെ അടുക്കലേക്കാണ് നിങ്ങളുടെ തിരിച്ചുവരവ്.

Share This Video


Download

  
Report form