ഇന്ത്യന്‍ പ്രീമിയര്‍ പുതിയ നേട്ടം കരസ്ഥമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരേ നടന്ന മത്സരത്തിലാണ് കാര്‍ത്തിക് ഐപിഎല്ലില്‍ പുതിയ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 3000 റണ്‍സ് നേടുന്ന 12ാം താരമെന്ന നേട്ടമാണ് കാര്‍ത്തിക് സ്വന്തമാക്കിയത്.