മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കലാഭവൻ മണി. താരത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമ പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാക്കിയിരുന്നു. വർഷങ്ങൾ എത്ര കടന്നു പോയാലും താരത്തിന്റ വിയോഗം ഒരു തീരാദുഃഖമായി സിനിമ പ്രേമികളുടെ മനസിലുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരൻ എന്നാണ് കലാഭവൻ മണിയെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താരത്തിന്റെ ഈ പ്രത്യേകതയാണ് മണിയെ എല്ലാവരുടേയും പ്രിയപ്പെട്ട മണിച്ചേട്ടനാക്കുന്നത്.
#KalabhavanMani #