മരുന്നില്ല; ആശുപത്രികളില്‍ അടിയന്തരാവസ്ഥ...!!!
ഗാസയിലെ ആശുപത്രികള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഇസ്രയേല്‍ അതിര്‍ത്തില്‍ പലസ്തീന്‍ പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിനാളുകള്‍ക്ക് ചികിത്സ ലഭ്യമാക്കാനാകാതെ ഗാസയിലെ ആശുപത്രികള്.മരുന്നുകള്‍ അടിയന്തര ചികിത്സസാമഗ്രഹികള്‍ എന്നിവയില്ലാതെ വന്നതോടെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പലസ്തീന്‍ റെഡ് ക്രെനസന്റ് സൊസൈറ്റിയാണിക്കാര്യം അറിയിച്ചത്
ആശുപത്രിയില്‍ കഴിയുന്നവരുടെ പലരുടെയും ശരീരത്തില്‍ വെടിയുണ്ടകള്‍ തറച്ചിട്ടുണ്ട് പക്ഷെ ശസ്ത്രക്രിയ നടത്താനാന്‍ ആവശ്യമായ ഉപകരണങ്ഹളില്ലാ അനസ്തീഷ്യയ്ക്കുള്ള മരുന്നുകളില്ലാ അടിയന്തരമായി 20 ലക്ഷം ഡോളറിന്റെ ആവശ്യം ആശുപത്രികള്ക്കുണ്ടെന്ന് റെഡ്‌ക്രെസന്റ് പറയുന്നു.ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫാ ഹോസ്പിറ്റലില്‍ പോലും പരിക്കേറ്റവരെ പ്രവേശിപ്പിക്കാനാവാത്ത സ്ഥിതിയാണ്.പലസ്തീനികള്‍ ഭൂമി ദിനമായി ആചരിച്ച മാര്‍ച്ച് 30ന് നടന്ന വെടിവെയ്പ്പില്‍ രണ്ടായിരത്തോളം പേര്‍ക്കാണ് പരിത്തേറ്റത്.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/