ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി മലപ്പുറം എ.ആര്‍ നഗറില്‍ സംഘര്‍ഷം. പ്രദേശവാസികളും പോലീസും ഏറ്റുമുട്ടി. സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്കും പോലീസിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. പോലീസും തിരിച്ച് കല്ലേറ് നടത്തി. ജനക്കൂട്ടത്തിനു നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വീടുകളിലേക്ക് ഓടിക്കയറിയവരെ പോലീസ് പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയാണ്.
Malappuram A R Nagar issue
#Malappuram #Kerala #NationalHighway