2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് കേരളത്തിലെ ബിജെപിക്ക് ജീവന്‍ വെച്ചത്. അതുവരെ പേരിനൊരു പാര്‍ട്ടിയായിരുന്ന ബിജെപി ഇന്ന് സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ ഭീഷണിയുയര്‍ത്തുന്നു. നേമത്ത് ഉള്ള ഒരു എംഎല്‍എ എന്ന കണക്കല്ല അമിത് ഷായ്ക്ക് വേണ്ടത്, കേരളത്തിലെ ഭരണമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് ആ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പുമാണ്.
#Kerala #Chengannur