ഇന്ത്യയുടെ ആദ്യ വനിത ഡോക്ടര്‍...!!!

News60ML 2018-04-01

Views 8

ഇന്ത്യയില്‍ വിപ്ലവം തീര്‍ത്ത ഡോക്ടര്‍ ആനന്ദി ഗോപാല്‍ ജോഷി


153-ാം ജന്മദിന ഓര്‍മ്മകളിലൂടെ ഡോ ആനന്ദി ബായി കടന്നുപോകുമ്പോള്‍.വിദേശ വൈദ്യശാസ്ത്രത്തില്‍ ബിരുദം സ്വന്തമാക്കിയ ആദ്യ രണ്ട് ഇന്ത്യന്‍ വനിതകളിലൊരാള്‍.ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യ വനിത ഡോക്ടറായിരുന്നു ആനന്ദിബായി.സ്ത്രീ സ്വാതന്ത്ര്യം അടുക്കളചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയ കാലത്ത് വിദ്യാഭ്യാസം നേടി സ്ത്രീയെന്ന ആദരവ് ലോകത്തില്‍നിന്നേറ്റുവാങ്ങിയ പ്രതിഭ.പൂനെയിലെ ഒരു സാധാരണ ബ്രാഹ്മണ കുടുബത്തില്‍ ജനനം.യമുന എന്നാണ് ആദ്യ പേര്.9 വയസില്‍ 20 വയസോളം മുതിര്‍ന്ന വിഭാര്യരനായ ഗോപാല്‍റാവുമായി വിവാഹം.റാവുവാണ് ആനന്ദിബായ് എന്ന് പേരു മാറ്റിയത്.സ്ത്രീവിദ്യാഭ്യാസ പിന്തുണച്ച പുരോഗമനവാദിയായിരുന്നു ഗോപാല്‍റാവു.ആനന്ദി ബായിയലെ റാവു ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാന്‍ സഹായി്ചു.14-ാം വയസില്‍ ജനിച്ച കുഞ്ഞ് മരിച്ചത് ജീവിതത്തിലെ വഴിത്ിരിവായി.നിരവധി പേരുടെ സാമ്പത്തിക സഹായം നേടി വൈദ്യ പഠനത്തിന് 1883ല്‍ ആനന്ദി ന്യൂയോര്‍ക്കിലെത്തി.1886ല്‍ എംഡി ബിരുദം നേടി.രാജ്യം വന്‍ സ്വീകരണം നല്‍കി ആദരിച്ച ആനന്ദിബായ് പക്ഷെ 21 വയസില്‍ ക്ഷയരോഗബാധിതയായി നിര്യാതയായി.
.............................

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Share This Video


Download

  
Report form
RELATED VIDEOS