നാല്‍പത് വര്‍ഷമായി ഒരു കുടുംബം ഒരു പാവക്കുട്ടിയെ പുറത്ത് കളയാന്‍ നോക്കുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു, ഓസ്ട്രേലിയയിലെ റോക് ഹാംപ്ടണിലുള്ള ഫീ വെല്‍ച്ച് കുടുംബം സദി എന്ന പാവക്കുട്ടിയെ കുടുംബത്തിനു പുറത്താക്കാന്‍ ശ്രമം നടത്താന്‍ തുടങ്ങിയിട്ട് 40 വര്‍ഷമായി. ഇതു വരെ വിജയിച്ചിട്ടില്ല. അതിനെ പുറത്താക്കാന്‍ ശ്രമിക്കുമ്ബോഴെല്ലാം കുടുംബത്തില്‍ എന്തെങ്കിലുമൊക്കെ അശുഭ കാര്യങ്ങള്‍ നടക്കും. അതോടെ എല്ലാവരുടെയും ശ്രദ്ധ അതിലേക്കു തിരിയും. ഈ പാവക്കുട്ടിയുടെ കാര്യം എല്ലാവരും മറന്നു പോകും.