ഫാറൂഖ് കോളേജിലെ അധ്യാപകന്‍ പെണ്‍കുട്ടികളെ അശ്ലീലരീതിയില്‍ അപമാനിച്ച സംഭവം വാര്‍ത്തയാക്കി ബിബിസി. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് ഇതിലൂടെ മനസിലാവുന്നത്. വാര്‍ത്ത പുറത്തുവിട്ടത് ദൂള്‍ ന്യൂസാണെന്നും ഇതില്‍ പരാമര്‍ശമുണ്ട്. സ്ത്രീകളുടെ മാറിടത്തെ വത്തക്കയോട് ഉപമിച്ചത് കേരളത്തില്‍ വലിയ വിവാദം ഉണ്ടാക്കിയിട്ടുണ്ടെന്ന് ബിബിസി പറയുന്നു. അധ്യാപകന്റെ വിവാദപരാമര്‍ശത്തിന്റെ വീഡിയോ റെക്കോര്‍ഡിങ് പുറത്തുവിട്ടതിന്റെ മുഴുവന്‍ ക്രെഡിറ്റ് ദൂള്‍ ന്യൂസിനാണെന്നും ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത തരംഗമായെന്നും പ്രതിഷേധത്തിന് കാരണമായെന്നും വാര്‍ത്തയിലുണ്ട്.