കൃഷിഭൂമി വ്യവസായഗ്രൂപ്പിന് അടിയറ വയ്ക്കാനുള്ള തിട്ടൂരം നിഷേധിച്ച നന്ദിഗ്രാമിലെ 14 കര്‍ഷകരെ പശ്ചിമ ബംഗാളില്‍ ഇടതുസര്‍ക്കാരിന്റെ പോലീസ് വെടിവച്ചുകൊന്നതിന്റെ വാര്‍ഷികദിനത്തില്‍, കീഴാറ്റൂര്‍ വയല്‍സംരക്ഷണത്തിന് അണിനിരന്ന "വയല്‍ക്കിളി"കളെ പിണറായി സര്‍ക്കാരും സി.പി.എമ്മും ചേര്‍ന്നു തുരത്തി. ആത്മാഹുതിക്കു തുനിഞ്ഞ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിനു പിന്നാലെ സി.പി.എം. പ്രവര്‍ത്തകര്‍ കര്‍ഷക കൂട്ടായ്മയുടെ സമരപ്പന്തലിനു തീവച്ചു.