നിവിന്‍ പോളി പൊലീസ് വേഷത്തിലെത്തി പൊലീസുകാരുടെ ജീവിതം പറഞ്ഞ ആക്ഷന്‍ ഹീറോ ബിജുവിലെ വയര്‍ലെസ് സീന്‍ എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ്. എന്നാല്‍ അത്തരം ഒരു അനുഭവം ഉണ്ടായിരിക്കുകയാണ് കണ്ണൂര്‍ പൊലീസിന്.
ഇരിട്ടി ഡിവൈഎസ്പിക്കാണ് വയര്‍ലസ് സെറ്റിലൂടെ ചീത്ത വിളി കേള്‍ക്കേണ്ടിവന്നത്. എല്ലാ ദിവസവും സ്റ്റേഷനുകളിലെ വിവരങ്ങളും കേസുകളും അറിയുന്നതിനായി ജില്ലാ പൊലീസ് മേധാവി നേരിട്ട് വയര്‍ലെസ് സെറ്റിലെത്താറുണ്ട്.